2013 ഏപ്രില്‍ 23നാണ് ബിലാത്തിക്കുള്ള ബിഇഎം യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അതിദി എസ് നമ്പൂതിരി മരിച്ചത്. പൊള്ളലും മര്‍ദ്ദനവുമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടിണിയ്ക്കിട്ടും, മര്‍ദ്ദിച്ചും അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും രണ്ടാനമ്മ റംല എന്ന ദേവികയും കുട്ടിയെ കൊന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. 

കൈകൊണ്ടും ആയുധം കൊണ്ടും മര്‍ദ്ദിയ്ക്കല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങള്‍ മാത്രമാണ് തെളിഞ്ഞത്. ഇവ പ്രകാരം പരമാവധി ശിക്ഷയായ മൂന്ന് 3 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും കോഴിക്കോട് അഡീഷണല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചു. 

സുബ്രഹ്മണ്യന്‍ നമ്പൂതിരി ഒരു ലക്ഷം രൂപ അതിദിയുടെ അനുജന്‍ അരുണ്‍ എസ് നമ്പൂതിരിക്ക് നല്‍കണം. ഞരമ്പിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാ്ണ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എന്നാല്‍ ഇത് അച്ഛനമ്മമാര്‍ വരുത്തിയതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.