ഇൗ അധ്യായനവർഷത്തിൽ തന്നെ നാല് കോളേജുകളിലും അഡ്മിഷന്‍ നടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ കോളേജുകളുടെ പ്രവേശന വിലക്ക് നീക്കി. കണ്ണൂർ മെഡിക്കൽ കോളേജ്, അസീസിയ മെഡിക്കൽ കോളേജ്,തിരുവനന്തപുരം എസ്.യു.ടി, കാരക്കോണം മെഡിക്കൽ കോളേജ് എന്നീ കോളേജുകൾക്കാണ് ഇൗ അധ്യായനവർഷത്തിൽ എംബിബിഎസ് പ്രവേശനം നടത്താൻ ആരോഗ്യസർവകലാശാല അനുമതി നൽകിയിരിക്കുന്നത്.
വിലക്ക് നീങ്ങിയതോടെ നാല് കോളേജുകളിലെ 450 സീറ്റുകളിലും അഡ്മിഷൻ നടക്കും. ഇവിടെ പ്രവേശനത്തിന് വേണ്ട സൗകര്യമൊരുക്കാം എന്ന് കോളേജുകൾ ഉറപ്പു നൽകിയിയതോടെയാണ് പ്രവേശനത്തിന് വഴിതെളിഞ്ഞത്.
