മസ്കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല എന്നിവടങ്ങളിലെ ഇന്ത്യന്‍ സ്കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്‍ട്രേഷന്‍ ആരംഭിക്കുന്നത്. 
ഗുബ്രയില്‍ ആരംഭിച്ച മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്റെ പുതിയ ബ്രാഞ്ചിലേക്കുള്ള അഡ്മിഷന്‍ ഇത്തവണയുമുണ്ടാകും. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കെ.ജി ക്സാസുകളിലേക്കുള്ള പ്രവേശനത്തിന് ഇതു സഹായം ചെയ്യും. കെ.ജി ഒന്നിന് മാത്രമാണ് ഇവിടെ കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ നല്‍കിയിരുന്നത്. ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് പകുതിയോടെ നടക്കും. ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് ഏപ്രില്‍ ആദ്യ വാരത്തില്‍ നടക്കും. കെ.ജി മുതല്‍ ക്ലാസ് രണ്ട് വരെയുള്ള ക്ലാസുകളിലേക്കാണ് മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ അഡ്മിഷന്‍ ലഭിച്ചിരുന്നത്. 

കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അപേക്ഷ നല്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ നല്കുന്നതിനുള്ള സൗകര്യം അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ നാട്ടിലേക്ക് അയക്കുവാന്‍ തയ്യാറെടുക്കുന്നതിനാല്‍ ഇത്തവണ അപേക്ഷകരുടെ എണ്ണം കുറയാനാണ് സാധ്യത.