Asianet News MalayalamAsianet News Malayalam

ദിലീപിനെ പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ

Adoor Gopalakrishnan with Dileep
Author
First Published Jul 14, 2017, 9:12 PM IST

കൊച്ചി: ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.  താനറിയുന്ന ദിലീപ് കുറ്റവാളിയോ അധോലോക നായകനോ അല്ല. മാധ്യമങ്ങൾ കോടതി വിധി വരും വരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ദിലീപിനെ പൊലീസ് കസ്റ്റഡിയലാണ്. ദിലീപിനെ പിന്തുണച്ചും രൂക്ഷമായി വിമർശിച്ചും സിനിമാ മേഖലയിൽ നിന്നും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുതിർന്ന സംവിധയാകൻ അടൂർ ഗോപാലകൃഷ്ണൻ വിഷയത്തിൽ നിലപാട് അറിയിച്ചത്.

Follow Us:
Download App:
  • android
  • ios