അടൂര്‍: ഏഴംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അറസ്റ്റിലായി. പത്തനംതിട്ട മൈലപ്ര സ്വദേശി മനോജാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് 13 വയസുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 

സുഹൃത്തിന്‍റെ വീട്ടിലെത്തിയ മനോജ് പെണ്‍കുട്ടി ശുചിമുറിയില്‍ കയറിയപ്പോള്‍ ഒപ്പം കയറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. മൈലപ്രയില്‍നിന്ന് ഇന്നലെ രാത്രി തന്നെ പൊലീസ് മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.