പത്തുവർഷം മുൻപ് കാലിഫോർണിയയിലെ ലേക്ക്​ താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടത്​. തുടർന്ന് അദ്ദേഹം മുറിയിലേക്ക്​ ക്ഷണിച്ചു. അനുമതിയില്ലാതെ ചുംബിച്ചു. പണം വാഗ്​ദാനം ചെയ്​ത്​ രാത്രി ചെലവഴിക്കാൻ നിർബന്ധിച്ചുവെന്നുമാണ്​ ജെസീക്ക വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലെ പേരുപറയാത്ത ഒരു വ്യക്തി ട്രംപിന്റെ മുറിയിലേക്ക് തനിച്ചു വരാൻ ആവശ്യ​പ്പെട്ടുവെന്നും താൻ അത്​ നിഷേധിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

ട്രംപിനൊപ്പം രാത്രിഭക്ഷണം കഴിക്കാനും പാർട്ടിയിൽ പങ്കെടുക്കാനും വേണ്ടിയുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന്​ അദ്ദേഹം തന്നെ രാത്രിചെലവഴിക്കാൻ എന്താണ് നൽകേണ്ടതെന്നും എത്ര രൂപ വരെ നൽകാൻ തയാറാ​ണെന്ന്​ പറഞ്ഞുവെന്നും ജെസീക ഡ്രാക്കേ പറയുന്നു. ഒരിക്കൽക്കൂടി ട്രംപി​ന്‍റെറ ക്ഷണവും ഓഫറും നിഷേധിച്ച്​ ലോസ്​ആഞ്ചലസിലേസ്​ തിരിച്ചു പോവുകയാണ്​ ചെയ്​തതെന്നും ജെസീക്ക വെളിപ്പെടുത്തി.

ഇതിനകം എട്ടിലധികം സ്ത്രീകളാണ്​ ട്രംപിനെതിരെ ആരോപണവുമായി മാധ്യമങ്ങൾക്ക്​ മുന്നിലെത്തിയത്​. സമ്മർ സെർവോസ്, ക്രിസ്റ്റിൻ ആൻഡേഴ്സൺ എന്നീ വനിതകൾ കഴിഞ്ഞദിവസം ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. സ്‌ത്രീകളെ വശീകരിക്കാന്‍ തനിക്കാകുമെന്ന് പറയുന്ന ട്രംപിന്റെ വീഡിയോ അടുത്തിടെ വിവാദമായിരുന്നു. 1980കളില്‍ വിമാനത്തില്‍ വച്ച് ട്രംപ് തന്നെ കയറിപ്പിടിച്ചെന്ന് ജസീക്ക ലീഡ്സ് എന്നൊരു സ്‌ത്രീയും മുമ്പ് വെളിപ്പെടുത്തിയിരുന്നു.