രണ്ട് നിലവാരത്തില്‍ ഇവിടെ നിന്ന് നിര്‍മ്മിക്കുന്ന എണ്ണ പോകുന്നത് പരവൂരിലെ ചില തട്ടുകടകളിലേക്കാണെന്ന് നാട്ടുകാര്‍ പറയുന്നു.

കൊല്ലം: പരവൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് വ്യാജ എണ്ണ നിര്‍മ്മാണം. വെളിച്ചെണ്ണയുടേയും പാമോയിലിന്റെയും മട്ടി കാച്ചിയാണ് വ്യാജ എണ്ണയുണ്ടാക്കിയിരുന്നത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് നിര്‍മ്മാണ യൂണിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു

നെടുങ്ങോലം രാമറാവു ആശുപത്രിക്ക് എതിരെയുള്ള റോഡിലാണ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് എണ്ണയുടെ നിര്‍മ്മാണം. മട്ടി തട്ട് പോലെ നിര്‍മ്മിച്ച പ്രതലത്തില്‍ അമര്‍ത്തിപ്പിഴിഞ്ഞ് എണ്ണയുണ്ടാക്കും. രണ്ട് നിലവാരത്തില്‍ ഇവിടെ നിന്ന് നിര്‍മ്മിക്കുന്ന എണ്ണ പോകുന്നത് പരവൂരിലെ ചില തട്ടുകടകളിലേക്കാണെന്ന് നാട്ടുകാര്‍ പറയുന്നു.

മൃഗക്കൊഴുപ്പും ഇവിടെ ഉപയോഗിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞു. സോപ്പ് നിര്‍മ്മാണ യൂണിറ്റിലും ഇഷ്ടിക നിര്‍മ്മാണത്തിനുള്ള അച്ചില്‍ പുരട്ടാനും എണ്ണ നല്‍കാറുണ്ടെന്ന് നടത്തിപ്പുകാരൻ സമ്മതിച്ചു. 15 കിലോ വരുന്ന ഒരു പാട്ട എണ്ണയ്ക്ക് 200 രൂപയാണ് വില ഈക്കുന്നത്. എണ്ണയുണ്ടാക്കുമ്പോള്‍ പ്രദേശത്ത് രൂക്ഷ ഗന്ധവും ഉണ്ടാകാറുണ്ട്.