Asianet News MalayalamAsianet News Malayalam

നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് ആളൂര്‍

adv ba aaloor attacks the verdict on jisha murder case
Author
First Published Dec 14, 2017, 12:59 PM IST

കൊച്ചി; ജിഷാ വധക്കേസില്‍ സര്‍ക്കാരിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും പേടിപ്പിച്ചു കൊണ്ടുള്ള വിധിയാണ് ഉണ്ടായതെന്ന് പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ പറഞ്ഞു. 

നട്ടെല്ലില്ലാത്ത ഇത്തരം കീഴ്‌ക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഈ കേസില്‍ കോടതി പ്രോസിക്യൂഷന്റെ മൗത്ത് പീസായി മാറിയിരിക്കുകയാണ്. ഒരു നിരപരാധിയെ ശിക്ഷിച്ചതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി തന്നെ തകര്‍ന്നു പോയിരിക്കുകയാണ്. തെളിവുകളാണ് കോടതിക്ക് ആവശ്യം. തെളിവുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ - ആളൂര്‍ പറയുന്നു. 

ഈ കേസില്‍ തെളിവുകള്‍ ഒന്നൊന്നായി പ്രത്യേകം പഠിക്കേണ്ടതുണ്ട്. താന്‍ കൊടുത്ത ആര്‍ഗ്യൂമെന്റ് നോട്ട്‌സ് കോടതി പരിഗണിച്ചിട്ടില്ല. സൗമ്യവധക്കേസില്‍ വധശിക്ഷ കിട്ടിയ പ്രതിയ്‌ക്കെതിരെ കൊല നടന്നെന്ന് പോലും തെളിയിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിരുന്നില്ലെന്നും ബി.എ.ആളൂര്‍ ചൂണ്ടിക്കാണിക്കുന്നു.
 

Follow Us:
Download App:
  • android
  • ios