കേസ് ഏറ്റെടുക്കണമെന്ന അമീറുല്‍ ഇസ്ലാമിന്റെ ആവശ്യം താന്‍ അംഗീകരിക്കുകയാണെന്നും അമീറിന്റെ വക്കാലത്ത് ഏറ്റെടുത്തുവെന്നും ആളൂര്‍ തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ കേസ് പരിഗണിക്കുമ്പോള്‍ താന്‍ കോടതിയില്‍ ഹാജരാകും. പ്രതിയെന്ന നിലയില്‍ നിയമപരമായ എല്ലാ സഹായവും അമീറുല്‍ ഇസ്ലാമിന് നല്‍കുമെന്നും ബി.എ ആളൂര്‍ പറഞ്ഞു. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദ സ്വാമിക്കുവേണ്ടിയും സുപ്രീം കോടതിയില്‍ ഹാജരായത് അഡ്വ.ആളൂരായിരുന്നു. തുടര്‍ന്ന് വിചാരണക്കോടതിയും ഹൈക്കോടതിയും ശരിവെച്ച വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്ത് കൊടുത്തിരുന്നു.