പല ബൂത്തുകളിലും യുഡിഎഫിന്റെ ഏജന്റുമാര്‍ ഇരുന്നില്ല. താല്‍പര്യമില്ലാത്ത ആളുകളെ എന്തിന് ബൂത്ത് ഏജന്റുമാരായി ഇരുത്തിയെന്നത് അന്വേഷിക്കണം.
ചെങ്ങന്നൂര്: കോണ്ഗ്രസ്സിന്റെ സംഘടനാപരമായ ദൗര്ബല്യങ്ങള് ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തെ ബാധിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്ത്ഥി ഡി വിജയകുമാര് ആരോപിച്ചു. എന്നാല് പ്രവര്ത്തനങ്ങളിലെ പോരായ്മ മാത്രമല്ല തോല്വിക്ക് കാരണമെന്നും അത് തനിക്ക് പരസ്യമായി പറയാന് കഴിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പല ബൂത്തുകളിലും യുഡിഎഫിന്റെ ഏജന്റുമാര് ഇരുന്നില്ല. താല്പര്യമില്ലാത്ത ആളുകളെ എന്തിന് ബൂത്ത് ഏജന്റുമാരായി ഇരുത്തിയെന്നത് അന്വേഷിക്കണം. പരമ്പരാഗത വോട്ടുകള് നഷ്ടപ്പെട്ടതിനെകുറിച്ചും പാര്ട്ടി ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം തന്നെ വര്ഗ്ഗീയ വാദിയാക്കി ചിത്രീകരിച്ചു.
ചെങ്ങന്നൂരില് ജയിപ്പിച്ചാല് പള്ളിത്തര്ക്കം ഒത്തുതീര്പ്പാക്കി തരാമെന്ന മുഖ്യമന്ത്രിയുടെ വാക്കില് സഭാ നേതൃത്വം വീണുവെന്നും വിജയകുമാര് ആരോപിച്ചു.
