Asianet News MalayalamAsianet News Malayalam

ശാസ്ത്രീയ പഠനത്തിലൂടെയാണ് കേരളത്തിന്‍റെ വികസനം നടപ്പാക്കേണ്ടത്: ഹരീഷ് വാസുദേവന്‍

ശാസ്ത്രീയ പഠനം നടത്തി വേണം കേരളത്തിന്‍റെ വികസനം നടപ്പാക്കേണ്ടത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'പുതിയ കേരളം'- വെല്ലുവിളികളും സാധ്യതകളും സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

adv hareesh in asianet news new kerala debate
Author
Thiruvananthapuram, First Published Aug 26, 2018, 2:55 PM IST

തിരുവനന്തപുരം: ശാസ്ത്രീയ പഠനം നടത്തി വേണം കേരളത്തിന്‍റെ വികസനം നടപ്പാക്കേണ്ടത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'പുതിയ കേരളം'- വെല്ലുവിളികളും സാധ്യതകളും സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം ഉളളതുകൊണ്ട് മാത്രം മണ്ണിടിച്ചിലുളള പ്രദേശത്തോ പരിസ്ഥിതി ലോലമായ പ്രദേശത്തോ എന്തെങ്കിലും നിര്‍മ്മാണമോ ഖനനമോ ആകാമെന്ന് കരുതരുത് . സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയവും തീരുമാനവും ഈ സ്വകാര്യ ഭൂമികളെ മുഴുവന്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി മേഖലയില്‍ നിന്ന് ഒഴിവാക്കാം എന്നുളളതാണ്. 

സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും മാത്രമാണ് ഇഎസ്എ(എകോ സെന്‍സിറ്റീവ് ഏരിയ)യിലവുളളത്. എന്നാല്‍ പരിസ്ഥിതി ദുരന്തം എവിടെയും ഉണ്ടാകാം. അതിന് സര്‍ക്കാര്‍ ഭൂമിയെന്നോ വനഭൂമിയെന്നോ സ്വകാര്യ ഭൂമിയെന്നോ ഇല്ല. സ്വകാര്യ ഭൂമിയൊന്നും പരിസ്ഥിതി ദുര്‍ബലമല്ലെന്ന് പറയുന്നത് അങ്ങേയറ്റം ദുര്‍ബലമായ കാര്യമാണ്. അതിനാല്‍ സ്വകാര്യ ഭൂമിയും ഇഎസ്എയില്‍ ഉള്‍പ്പെടുത്തണം. പരിസ്ഥിതി നയം അനുസരിച്ചും ശാസ്ത്രീയ പഠനം നടത്തിയും ആയിരിക്കണം കേരളത്തിന്‍റെ വികസനം നടപ്പാക്കേണ്ടത് എന്നും  അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios