ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷിച്ചെന്ന് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയുണ്ടായിരുന്നു

അഡ്വ.ജയശങ്കറിനെ വീട് മുങ്ങിയ നിലയില്‍ നിന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷിച്ചെന്ന് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോട് അഡ്വക്കറ്റ് ജയശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പ്രതികരിച്ചു.

ആലുവയില്‍ എന്‍റെ വീട് മുങ്ങിയിരുന്നു. അതിന് മുന്‍പ് മന്ത്രി രാജു ജര്‍മ്മനിയിലേക്ക് പോയത് പോലെ ഞാനും അവിടുന്ന് എറണാകുളത്തേക്ക് മാറി. ആലുവയില്‍ എല്ലാ പാര്‍ട്ടിക്കാരുടെയും വീട് മുങ്ങിയിട്ടുണ്ട്. തന്നെ വെള്ളത്തില്‍ നിന്ന് ഡിവൈഎഫ്ഐക്കാര്‍ രക്ഷിച്ചുവെന്നത് അവരുടെ കാക്കതൊള്ളായിരം തള്ളുകളില്‍ ഒന്നാണ്. ഇത് സംബന്ധിച്ച് സിപിഎമ്മിന്‍റെ നെടുമ്പാശ്ശേരി ഏരിയ സെക്രട്ടറിയോ, എറണാകുളം ജില്ല സെക്രട്ടറിയോ ഒന്നും പറയില്ല. ഇത് കണ്ണൂരും തലിശ്ശേരിയും ഉള്ള പാര്‍ട്ടിക്കാര്‍ ഉണ്ടാക്കുന്നതാണ്.

എന്നെ രക്ഷിക്കാനുള്ള അവസരം ഡിവൈഎഫ്ഐക്കാര്‍ക്ക് നഷ്ടപ്പെട്ടു. എന്‍റെ പ്രദേശത്തുള്ള ഡിവൈഎഫ്ഐക്കാരുമായി ‌ഞാന്‍ വലിയ സ്നേഹത്തിലാണ്. ശരിക്കും ഈ വെള്ളപ്പൊക്കത്തില്‍ എന്‍റെ കണ്ണന്‍കാല് പോലും നനഞ്ഞിട്ടില്ല. ജയശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.

"