വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്ന് ഡോക്ടറെത്തും. ന്യൂറോ സര്‍‌ജനെ അയക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ ഉറപ്പുനല്‍കിയതായി ശശി തരൂര്‍ എംപി പറഞ്ഞു.  

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്ന് ഡോക്ടറെത്തും. ന്യൂറോ സര്‍‌ജനെ അയക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ ഉറപ്പുനല്‍കിയതായി ശശി തരൂര്‍ എംപി പറഞ്ഞു. 

അതേസമയം, ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും അവസ്ഥയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നട്ടെല്ലിന് ​ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഇപ്പോഴും അബോധാവസ്ഥയിലാണ്. എന്നാൽ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ലക്ഷ്മിക്ക് മയക്കത്തിനിടയിൽ ഇടയ്ക്ക് ബോധം തെളിയുന്നുണ്ട്. എന്നാൽ പൂർണ്ണമായ ബോധാവസ്ഥയിലേക്ക് എത്തുന്നില്ല. 

ചൊവ്വാഴ്ച പുലർച്ചെ 4:30 യോടെയാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ തിരവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ച് തകർന്നത്. അപകടത്തിൽ മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ അനുമാനം.