ലക്നൗ: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ക്ക് ലക്നൗ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. ബാബറി മസ്ജിദ് ആക്രണത്തിന് പിന്നില്‍ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. 

50,000 രൂപയുടെ ജാമ്യത്തിനാണ് ഇവരെ വിട്ടയച്ചത്. മൂന്ന് പേരും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജിയും കോടതിയില്‍ നല്‍കി. ഇതിന്മേല്‍ 10 മിനിറ്റ് വാദം നടന്നുവെങ്കിലും പിന്നീട് ഇത് വിധി പറയാന്‍ മാറ്റിവെച്ച ശേഷം ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു. വിടുതല്‍ ഹര്‍ജിയിലും കോടതി ഇന്നുതന്നെ വിധി പറയാനാണ് സാധ്യത.