വമ്പന്മാര്‍ക്ക് എല്ലാം ഒന്നാം ചുവടില്‍ പിഴവ് സംഭവിച്ചു എന്നതാണ് റഷ്യന്‍ ലോകകപ്പിന്‍റെ ആദ്യ മത്സരങ്ങള്‍ സൂചിപ്പിക്കുന്നത്.

മോസ്കോ: വമ്പന്മാര്‍ക്ക് എല്ലാം ഒന്നാം ചുവടില്‍ പിഴവ് സംഭവിച്ചു എന്നതാണ് റഷ്യന്‍ ലോകകപ്പിന്‍റെ ആദ്യ മത്സരങ്ങള്‍ സൂചിപ്പിക്കുന്നത്. സമനിലയില്‍ കുരുങ്ങി സ്പെയിനും അര്‍ജന്റീനയും ബ്രസീലും ഏവരേയും നിരാശരാക്കിയെങ്കില്‍ ജര്‍മനിയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. ഇപ്പോള്‍ ജര്‍മനിയുടെ ഇതിഹാസ താരം മിഷേല്‍ ബലാക്ക് വിലയിരുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ എന്നീ ലോകം ഉറ്റുനോക്കുന്ന താരങ്ങളുടെ പ്രകടനത്തേക്കുറിച്ചാണ് ബലാക്ക് ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

എന്നാല്‍ തന്‍റെ രാജ്യമായ ജര്‍മ്മനിയുടെ തോല്‍വി ബല്ലാക്ക് പരാമര്‍ശിക്കുന്നില്ല, ഇദ്ദേഹത്തിന്‍റെ പ്രതികരണ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ

Scroll to load tweet…

റൊണാള്‍ഡോയുടെ പ്രകടനത്തില്‍ നിന്നും തുടങ്ങാം. എന്തൊരു കളിക്കാരാനാണ് അദ്ദേഹം. സ്‌പെയിനെതിരെ അത്യുഗ്രന്‍ പ്രകടനമാണ് റോണോ കാഴ്ചവെച്ചത്. 3 അസാധ്യ ഗോളുകള്‍. പോര്‍ച്ചുഗല്‍ ടീമിനെ അദ്ദേഹം ഒറ്റയ്ക്ക് നയിക്കുകയായിരുന്നു. മെസി തന്‍റെ ടീമിനായി അദ്ദേഹം നിരന്തരം പ്രയത്‌നിച്ചുകൊണ്ടേയിരുന്നു. നിര്‍ഭാഗ്യംകൊണ്ട് അദ്ദേഹത്തിന് പെനാല്‍റ്റി മുതലാക്കാനായില്ല. അടുത്ത കളിയില്‍ മെസ്സിയുടെ തിരിച്ചുവരാനാകുമെന്നു തന്നെ കരുതാം’ 

മുന്‍ ജര്‍മന്‍ നായകന്‍ വ്യക്തമാക്കി. എന്നാല്‍ നെയ്മറുടെ പ്രകടനത്തില്‍ തീര്‍ത്തും അസംതൃപ്തനാണ് ബല്ലാക്ക്. 

'ടീമിലെ നെയ്മറുടെ റോള്‍ എന്തെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും ഇതൊരു വണ്‍മാന്‍ ഷോ അല്ല നെയ്മര്‍ നിങ്ങളൊരു അസാധ്യ കളിക്കാരനാണ്. എന്നാല്‍ ടീം അംഗങ്ങളെ ശരിയായ വഴിക്ക് നയിക്കുവാനും നിങ്ങള്‍ ബാധ്യസ്ഥനാണ്. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ കളിയില്‍ നിങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി നെയ്മര്‍. പക്ഷെ നിങ്ങള്‍ അടുത്ത കളിയില്‍ താങ്കളുടെ യാഥാര്‍ത്ഥ ശൗര്യം പുറത്തെടുക്കുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു’