വിസമ്മത പത്രം നൽകാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി

കൊച്ചി: പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ: ജയശങ്കര്‍ രംഗത്ത്. ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയാണ് വിമര്‍ശനം.

ജയശങ്കറിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി.

വിസമ്മത പത്രം നൽകാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി.

ദേവസ്വം ബോർഡുകളിലെയും സഹകരണ സംഘങ്ങളിലെയും സാലറി ചലഞ്ച് ഹൈക്കോടതി നേരത്തെ തന്നെ സ്റ്റേ ചെയ്തിരുന്നു. എയ്ഡഡ് സ്കൂൾ, പ്രൈവറ്റ് കോളേജ് അധ്യാപകർ മുക്കാലും ധൈര്യസമേതം നോ പറഞ്ഞു.

സാലറി ചലഞ്ച് പാളീസായെന്നു കരുതി ഖേദിക്കാനില്ല. മുഖ്യമന്ത്രി നയിക്കുന്ന ബക്കറ്റ് ചലഞ്ച് ഒക്ടോബർ 17മുതൽ വിവിധ വിദേശ രാജ്യങ്ങളിൽ അരങ്ങേറുകയാണ്.

# നമ്മൾ അതിജീവിക്കും