വടകര മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്. ഇത് കോലിബി സഖ്യമാണെന്ന് വിമര്‍ശനം അന്നേറെ കോളിളക്കമുണ്ടാക്കിയിരുന്നു. പ്രമുഖ അഭിഭാഷകന്‍ ഷഹീര്‍ സിംഗ് മകനും സിനിമാ നിര്‍മ്മാതാവ് പിവി ഗംഗാധരന്‍ മരുമകനുമാണ്. 

1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രത്‌നസിംഗ് വടകരയില്‍ നിന്ന് ജനവിധി തേടിയത്. ബിജെപി രത്‌ന സിംഗിന് പിന്തുണ നല്‍കിയതായി അന്ന് ആരോപണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും മുസ്‌ലിം ലീഗുമായി തങ്ങള്‍ ധാരണയുണ്ടാക്കിയിരുന്നതായി ബിജെപി നേതാക്കള്‍ പിന്നീട് സമ്മതിച്ചിരുന്നു. ഇതാണ് കോലിബി സഖ്യമെന്ന് പിന്നീട് അറിയപ്പെട്ടിരുന്നത്. അന്നത്തെ തെരഞ്ഞെടുപ്പില്‍, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെപി ഉണ്ണികൃഷ്ണനാണ് വിജയിച്ചത്.