ദില്ലി: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന് ഫേസ്ബുക്കിലൂടെ ഭീക്ഷണി. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡറായ പി.നാരായണനെതിരെയാണ് ഭീക്ഷണി.
അഭിഭാഷകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഭീക്ഷണി സന്ദേശം അയച്ച അക്കൗണ്ട് തിരിച്ചറിയുന്നതിനായി പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ്.
