ബലാത്സംഗകേസില്‍ കുറ്റാരോപിതന്‍ അഭിഭാഷകനാണ്. പെണ്‍കുട്ടിയെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണ് അഭിഭാഷകര്‍ കൂട്ടമായി പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
മീററ്റ്:ബലാത്സംഗ കേസില്‍ മൊഴികൊടുക്കാന്‍ കോടതിയില്‍ എത്തിയ പെണ്‍കുട്ടിയെ അഭിഭാഷകര്‍ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ ഹപൂര്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 20 അഭിഭാഷകര്‍ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ബലാത്സംഗകേസില്‍ കുറ്റാരോപിതന്‍ അഭിഭാഷകനാണ്. പെണ്‍കുട്ടിയെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണ് അഭിഭാഷകര്‍ കൂട്ടമായി പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ വളരെ കുറവുള്ള കോടതിയുടെ പരിസരത്ത് വച്ചായിരുന്നു അഭിഭാഷകരുടെ ആക്രമണം. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ തുടങ്ങിയത് രണ്ട് വനിതാ അഭിഭാഷകരാണ്. പിന്നീട് മറ്റ് അഭിഭാഷകരും കൂടെ ചേരുകയായിരുന്നു.
