തിരുവനന്തപുരം: കോടതി വളപ്പില്‍ അഭിഭാഷകരും കക്ഷികളും തമ്മില്‍ ഏറ്റുമുട്ടി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലായിരുന്നു സംഘർഷം. വിവാഹമോചനത്തിനായെത്തിയ ദമ്പതികളും ബന്ധുക്കളും അവരുടെ അഭിഭാഷകരും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് രൂക്ഷമായ കല്ലേറുണ്ടായി. കല്ലേറിലും ഉന്തും തള്ളിലും ബാർ അസോസിയേഷൻ സെക്രട്ടറി ആനയറ ഷാജിക്ക് പരിക്കേറ്റു. കോടതി പരിസരത്തെത്തിയ ബാർ അസോസിയേഷൻ സെക്രട്ടറിക്ക് കല്ലേറിലാണ് പരിക്കേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
