കിംസ് ആശുപത്രിയാണ് റെയില്‍വെയുമായി സഹകരിച്ച് എ.ഇ.ഡി (ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡീഫൈബ്രിലേറ്റര്‍) മെഷീന്‍ സ്ഥാപിച്ചത്

തിരുവനന്തപുരം: ഹൃദയാഘാതമുണ്ടാകുന്നവര്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ഇനി മുതല്‍ പ്രാഥമിക ശുശ്രൂഷ ലഭിക്കും. കിംസ് ആശുപത്രിയാണ് റെയില്‍വെയുമായി സഹകരിച്ച് എ.ഇ.ഡി (ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡീഫൈബ്രിലേറ്റര്‍) മെഷീന്‍ സ്ഥാപിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ ശരീരത്തില്‍ ഘടിപ്പിച്ച് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ഐ.ഇ.ഡി. ഉപകരണം പ്രവര്‍ത്തിക്കിപ്പിക്കേണ്ട രീതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റെയില്‍വേ ജീവനക്കാരെ പരിശീലിപ്പിച്ചു. റെയില്‍വെ ഡിവിഷനല്‍ മാനേജര്‍ അജയ് കൗശിക്, കിംസ് ചെയര്‍മാന്‍ ഡോക്ടര്‍ സഹദുള്ള എന്നിവര്‍ പങ്കെടുത്തു.