ആമസോണ്‍ മേധാവിയുടെ 25 വര്‍ഷത്തെ ദാമ്പത്യം തകര്‍ന്നത് ഇങ്ങനെ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 9:42 AM IST
Affair with friends wife may cost Amazon Jeff Bezos $69 billion
Highlights

കൂട്ടുകാരനും ഹോളിവുഡ് താരവുമായി പാട്രിക് വൈറ്റ്‌സെല്ലിന്‍റെ ഭാര്യ ലോറന്‍ സാഞ്ചലസുമായി ബിസോസിന് അടുത്തിടെ ഉണ്ടായ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതത്രെ

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്‍റെ വിവാഹമോചന വാര്‍ത്ത എല്ലാവരിലും അമ്പരപ്പ് ഉണ്ടാക്കിയിരുന്നു.  മക്‌കെന്‍സിയുമായുള്ള 25 കൊല്ലത്തെ ദാമ്പത്യം പിരിയുമ്പോള്‍ അതിന്‍റെ കാരണം അന്വേഷിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍. ഇരുവരും പിരിയുന്നതോടെ  98,5670 കോടി രൂപയുടെ ആസ്തിയും പങ്കുവയ്ക്കും.  അമേരിക്ക ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ചിലവേറിയ വിവാഹമോചനമായിരിക്കും ഇരുവരുടെയും എന്നാണ് സൂചന.

ഈ സെലിബ്രിറ്റി വിവാഹ മോചനത്തിന് പിന്നിലുള്ള കാരണമായി അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ഇതാണ്, കൂട്ടുകാരനും ഹോളിവുഡ് താരവുമായി പാട്രിക് വൈറ്റ്‌സെല്ലിന്‍റെ ഭാര്യ ലോറന്‍ സാഞ്ചലസുമായി ബിസോസിന് അടുത്തിടെ ഉണ്ടായ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതത്രെ.  ടിവി താരം ലോറന്‍ സാഞ്ചസുമായുള്ള ബെസോസിന്‍റെ പ്രണയമാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 49 വയസുകാരിയായ സാഞ്ചസുമായി ബെസോസ് എട്ടു മാസമായി പ്രണയത്തിലായിരുന്നു.

സാഞ്ചസ് ടെലിവിഷന്‍ ന്യൂസ് ആങ്കറും ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയും ഹെലികോപ്റ്റര്‍ പൈലറ്റുമൊക്കെയാണ്. ഇവരുടെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്‌സെല്‍ ബെസോസിന്റെ വലിയ സുഹൃത്തുക്കളില്‍ ഒരാളാണ്. എന്നാല്‍, മക്‌കെന്‍സിയുമായുള്ള പിണക്കത്തിനുശേഷമാണു സാഞ്ചസിനോട് ബെസോസ്  അടുത്തതെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്. കഴിഞ്ഞ ജൂണിലാണ് ഇരുവരും അടുപ്പത്തിലായതെന്നു നാഷണല്‍ എന്‍ക്വയറെര്‍ റിപ്പോര്‍ട്ട് ചെയ്തു. 

ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇവര്‍ കൂടിക്കാഴ്ച നടത്തുമായിരുന്നത്രേ. ബെസോസിന്റെ സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. '' ഞാന്‍ നിന്നെ പ്രണയിക്കുന്നു. എനിക്ക് നിന്നെ മണക്കണം, എനിക്ക് നിന്നെ ശ്വസിക്കണം, എനിക്ക് നിന്നെ മുറുകെ പുണരണം, എനിക്ക് നിന്റെ ചുണ്ടുകളില്‍ ചുംബിക്കണം'' ബെസോസ് സാഞ്ചസിനയച്ച ടെസ്റ്റ് മെസേജില്‍ ഇങ്ങിനെ പറയുന്നതായി നാഷണല്‍ എന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ബെസോസും സാഞ്ചസും പരിചയപ്പെട്ടത്. 2016 ല്‍ ഇരുവരും ഒരുമിച്ചു പൊതുവേദിയിലെത്തിയിട്ടുണ്ട്. ദി ലോംഗസ്റ്റ് യാര്‍ഡ്, ദി ഡേ ആഫ്റ്റര്‍ ടുമാറോ, ഫൈറ്റ് ക്‌ളബ്ബ് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുള്ള സാഞ്ചസ് ഹോളിവുഡ് ടാലന്‍റ് ഏജന്റ് പാട്രിക് വൈറ്റ്‌സെല്ലുമായി വിവാഹം കഴിച്ചത് 2005 ലായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. ഇവര്‍ക്ക് മുന്‍ ഭര്‍ത്താവും എന്‍എഫ്എല്‍ താരം ടോണി ഗോണ്‍സാലസില്‍ ഒരു മകനുണ്ട്.

loader