കാബൂള്‍:കാബൂളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി വിളിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹീദ് ഖാന്‍ അബ്ബാസിയോട് സംസാരിക്കാന്‍ വിസമ്മതിച്ച് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഖനി. 

അഫ്ഗാനിസ്ഥാനിലുണ്ടാവുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിറകില്‍ പാകിസ്താനിലെ തീവ്രവാദി സംഘടനകളാണെന്ന് അഫ്ഗാനിസ്ഥാന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളൊന്നും പാകിസ്താന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ്പാക് പ്രധാനമന്ത്രിയോട് ഫോണില്‍ പോലും സംസാരിക്കേണ്ടെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് തീരുമാനിച്ചത്. 

അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനങ്ങളില്‍ പാകിസ്താന്‍ പിന്തുണയ്ക്കുന്ന തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് വെളിവാക്കുന്ന തെളിവുകള്‍ പ്രത്യേക പ്രതിനിധി വഴി ഖനി ഇസ്ലാമാബാദിലെത്തിച്ചിട്ടുണ്ട്.