ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ രാഷ്ട്രപതി ഭവനില്‍ അഷ്റഫ് ഗാനിക്ക് രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കും. ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന് വിരുന്നും ഒരുക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോദിയും ഗ്യാനിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജുമായും ഗാനി ചര്‍ച്ച നടത്തുന്നുണ്ട്. കൂടാതെ ദില്ലിയില്‍ വിവേകാനന്ത ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനും ഇന്ന് ഇന്ത്യയിലെത്തുന്നുണ്ട്. വിദേശകാര്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം ഇന്ത്യ-അമേരിക്ക ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും.