ദില്ലി: ബ്രിട്ടനിലെ ചരിത്രപരമായ ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു പിന്നാലെ ഇന്ത്യയിലും മറ്റൊരു ബ്രക്‌സിറ്റ് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണം എന്നതിലാണ് ഹിതപരിശോധന നടത്തണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെടുന്നത്. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ആംആദ്മി പാര്‍ട്ടിയുടെ രൂപീകരണ കാലത്തെ തന്നെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഡല്‍ഹിയുടെ സമ്പൂര്‍ണ്ണ പദവി. പൊലീസിന്റെ നിയന്തരണ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പലപ്പോളും വാക്‌പോര് നടത്തിയിരുന്നു.

ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ ദില്ലി നിവാസികളെ രണ്ടായി വേര്‍തിരിക്കുമെന്നും തലസ്ഥാന വാസികളെന്ന നിലയില്‍ ലഭിക്കുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നുമാണ്.