Asianet News MalayalamAsianet News Malayalam

മലബാർ സിമന്‍റ് അഴിമതി: വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തു

After Kerala HC rap, VACB to probe Malabar Cements scam
Author
Palakkad, First Published Jul 9, 2016, 1:04 PM IST

മലബാർ സിമന്‍റ്സിന്‍റെ  ഡീലർഷിപ്പ് നൽകിയപ്പോൾ  മൂന്ന് ജില്ലകളിലെ  ചില വിതരണക്കാർക്ക് ഡിസ്കൗണ്ട് നൽകുക വഴി കമ്പനിക്ക് 2.70 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് എം.ഡിക്കും ഡപ്യൂട്ടി മാർക്കറ്റിംഗ് മാനേജർക്കുമെതിരെ  കേസ്സെടുത്തിരിക്കുന്നത്. എ.ഡി കെ.പത്മകുമാർ, ഡപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ ജി വേണുഗോപാൽ എന്നിവർ തങ്ങളുടെ ഇഷ്ടക്കാർക്ക് കൂടുതൽ സൗജന്യങ്ങൾ നൽകി. 

2004 മുതൽ 2013 വരെ കമ്പനിക്ക് ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുകളിലാണ് മുൻ എം.ജി എം. സുന്ദരമൂർത്തി, ലീഗൽഓഫീസർ പ്രകാശ് ജോസഫ് ഫ്ലൈ ആഷ് വിതരണ കരാർ ഏറ്റെടുത്ത എ.ആ‌ർ.കെ വുഡ് ആന്‍ഡ് മെറ്റൽസ് എം.ഡി വി.എം രാധാകൃഷ്ണൻ, എ.ആർ.കെ കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ എസ് വടിവേലു എന്നിവർക്കെതിരെ കേസ്സെടുത്തത്.9 വർഷത്തേക്കായിരുന്നു വി.എം. രാധാകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി ഫ്ലൈ ആഷ് വിതരണ കരാർ ഏറ്റെടുത്തത്. 

എന്നാൽ പിന്നീട് കരാറിൽ നിന്നും കമ്പനി പിൻവാങ്ങി.52.45 ലക്ഷം രൂപയുടെ നഷ്ടം മലബാർ സിമന്‍റിന് ഉണ്ടാക്കിയെന്നതിനൊപ്പം ബാങ്ക് ഗ്യാരണ്ടി ആയി നൽകിയ 50 ലക്ഷം രൂപ തിരിച്ച് നൽകാൻ എ.ആർ.കെ വുഡ് ആർഡ് ആൻഡ് മെറ്റൽസ് തയ്യാറായില്ല. ഈ കേസിൽ  നേരത്തെ വിജിലൻസ് ത്വരിത പരിശോധന നടത്തിയിരുന്നെങ്കിലും എഫ്.ഐ.‌ആർ തയ്യാറാക്കിയില്ല. രണ്ട് കേസിലും എഫ്.ഐ.ആർ തയ്യാറാക്കി  തൃശ്ശൂർ വിജിലൻസ് കോടതിയിൽ സമർ‍പ്പിച്ചു.

മലബാർ സിമന്‍റ്സ് കേസിൽ വിജിലൻസ് കേസ്സെടുക്കാതിനിനെതിരെ  ഹൈക്കോടതിയിൽ നിന്നും നിശിത വിമർശം  വിജിലൻസിന് നേരെ ഉണ്ടായിരുന്നു. വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ഉയർന്ന ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഡി.വൈ.എസ്.പി സുകമാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്സന്വേഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios