Asianet News MalayalamAsianet News Malayalam

സ്വകാര്യത വിധി കശാപ്പ്​ നിരോധനത്തി​ൻ്റെ ഭാവി തീരുമാനിക്കുമോ ?

After SC privacy ruling petitioners hope beef ban will now be reversed
Author
First Published Aug 27, 2017, 12:12 PM IST

ബീഫ്​ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നല്‍കപ്പെട്ട ഹര്‍ജികളുടെ ഭാവിയില്‍, സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ സ്വാധീനമാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്. സുപ്രീംകോടതി വിധി തങ്ങളുടെ കേസിന്​ ബലംപകരുമെന്നാണ്​ മഹാരാഷ്​ട്രയിൽ നിന്നുള്ള ഹർജിക്കാരുടെ വിശ്വാസം. ബീഫ്​ നിരോധനത്തിനെതിരെ പരമോന്നത കോടതിയിൽ സമർപ്പിച്ച ഹർജി സെപ്​റ്റംബർ നാലിന്​ പരിഗണനക്ക്​ വരുന്നുണ്ട്​. മഹാരാഷ്​ട്ര സർക്കാർ ബീഫ്​ നിരോധനം കൊണ്ടുവന്ന ഉടൻ തന്നെ തങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നതായി മഹാരാഷ്​ട്രയിലെ ആൾ ഇന്ത്യ ജാമിഅത്തുൽ ഖുറേഷ്​ നേതാവ്​ സാദിഖ്​ ഖുറേഷി പറയുന്നു.

ബീഫ് നിരോധനത്തെ മുംബൈ ഹൈക്കോടതിയിൽ ചോദ്യം ചെയ്​തിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല. 2014ലാണ്​ ദേവേന്ദ്ര ഫഡ്​നാവിസ്​ സർക്കാർ കാളക​ളെയും പശുക്കളെയും കശാപ്പുചെയ്യുന്നത്​ വിലക്കിയത്​. നിരോധനം പൂർണമായും നീക്കാനാണ്​ തങ്ങളുടെ നിയമപോരാട്ടമെന്ന്​ ഖുറേഷി പറയുന്നു. മാംസ വ്യാപാരം തൊഴിലാക്കിയ  ലക്ഷങ്ങളുടെ ഈ പോരാട്ടം ദാരിദ്ര്യത്തിനെതിരെ കൂടിയുള്ളതാണ്​. സുപ്രീംകോടതി തങ്ങളുടെ അപേക്ഷയില്‍ അനുകൂല തീരുമാനമെടുക്കുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.

മുംബൈ ഹൈകോടതിയിലെ കേസ്​ വഴി ബീഫ് നിരോധനത്തിൽ നേരിയ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ വിധി, നിരോധനം പൂർണമായും നീക്കാൻ വഴിയൊരുക്കുമെന്നും ഇവർ കരുതുന്നു. നിരോധനം കാരണം രാജ്യത്തെ 50 ശതമാനത്തോളം പേർ തൊഴിൽരഹിതരായതായും ഖുറേഷി പറയുന്നു. സ്വകാര്യത വിധി ബീഫ്​ നിരോധനവുമായി ബന്ധപ്പെട്ട കേസിനെയും സ്വാധീനിക്കുമെന്നാണ്​ പൂനെയിലെ നിയമവിദഗ്​ദരും നൽകുന്ന സൂചന. പ്രമുഖ അഭിഭാഷകരെല്ലാം ഈ അഭിപ്രായക്കാരാണ്​.


 

Follow Us:
Download App:
  • android
  • ios