ശബരിമലയിൽ ദർശനത്തിന് എത്തിയതിനെ തുടർന്ന് വിവാദത്തിലായ രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ വീണ്ടും സ്ഥലം മാറ്റി. എറണാകുളം പാലാരിവട്ടത്തേക്കാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. 

കൊച്ചി: ശബരിമലയിൽ ദർശനത്തിന് എത്തിയതിനെ തുടർന്ന് വിവാദത്തിലായ രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ വീണ്ടും സ്ഥലം മാറ്റി. എറണാകുളം പാലാരിവട്ടത്തേക്കാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. 

കൊച്ചി ബോട്ട് ജെട്ടി ബ്രാഞ്ചിൽ നിന്ന് രവിപുരത്തേക്ക് സ്ഥലം മാറ്റിയെന്നായിരുന്നു നേരത്തെ റിപ്പോർട്ട്. തൻറെ വീടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രഹ്ന ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഏറെ നാളായി താൻ ഇത് ആഗ്രഹിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പുതിയ സ്ഥലം മാറ്റം. എറണാകുളം ബോട്ട് ജെട്ടി ഉപഭോക്തൃ സേവന കേന്ദ്രത്തിൽ നിന്ന് പാലാരിവട്ടം എക്സ്ചേഞ്ചിലേക്കാണ് ഇപ്പോഴുള്ള സ്ഥലം മാറ്റം. 

ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.