Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെചൂട്ടറ ഊരിലെ രാമൻ - ബിന്ദു ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഇതോടെ, അട്ടപ്പാടിയിൽ ഈ വര്‍ഷം മരിച്ച കുഞ്ഞുങ്ങളുടെ  എണ്ണം 11 ആയി.

again child death in attappady
Author
Palakkad, First Published Nov 22, 2018, 11:51 PM IST

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെചൂട്ടറ ഊരിലെ രാമൻ - ബിന്ദു ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ, വിവിധ കാരണങ്ങളാല്‍ അട്ടപ്പാടിയിൽ ഈ വര്‍ഷം മരിച്ച കുഞ്ഞുങ്ങളുടെ  എണ്ണം 11 ആയി.

Follow Us:
Download App:
  • android
  • ios