ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ വീണ്ടും ശിശു മരണം. 48 മണിക്കൂറിനിടെ ഏഴ് കുട്ടികളാണ് മസ്തിഷ്ക വീക്കത്താല്‍ മരിച്ചത്. അതിനിടെ ബി.ആര്‍‍.ഡി മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയും ഭാര്യ പൂര്‍ണിമ ശുക്ലയും അറസ്റ്റിലായി. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പ്രത്യേക ചുമതലാ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്ത കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങി, ചികിത്സാപ്പിഴവ് തുടങ്ങിയവ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച്ചയ്‌ക്കിടെ 85 കുട്ടികള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരടക്കം ഒമ്പതുപേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു നടപടി. എഫ്.ഐ.ആറില്‍ പേരുള്ള ശിശുരോഗ വിഭാഗം മുന്‍ മേധാവി ഡോ. കഫീല്‍ ഖാന്‍ ഒളിവിലാണ്. ഇയാളുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു.