പി.കെ.ശശിയ്ക്കെതിരായ അന്വേഷണം അട്ടിമറിച്ചെന്ന് കാട്ടി ഡിവൈഎഫ്ഐ വനിതാനേതാവ് വീണ്ടും സീതാറാം യെച്ചൂരിയ്ക്ക് പരാതി നൽകി. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും കത്തിൽ പരാതിക്കാരി. 

പാലക്കാട്: പി.കെ.ശശിയുടെ വിവാദ ഓഡിയോ ഉൾപ്പെടുത്തി വീണ്ടും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതിക്കാരിയുടെ കത്ത്. 'ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാൽ താങ്കൾക്ക് ബോധ്യപ്പെടും' - എന്നാണ് പരാതിക്കാരി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അയച്ച ഇ-മെയിലിൽ പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ശശിയ്ക്കെതിരായ അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്ന് തനിയ്ക്ക് സംശയമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. തന്നെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പല തവണ ശ്രമമുണ്ടായി. പി.കെ.ശശി ഇപ്പോഴും പാർട്ടിയിൽ സജീവമെന്നും അന്വേഷണകമ്മീഷൻ അംഗങ്ങളുമായി വേദി പങ്കിടുന്നെന്നും പരാതിക്കാരി കത്തിൽ പറയുന്നു. അന്വേഷണകമ്മീഷൻ റിപ്പോർട്ട് വൈകിക്കാൻ ശ്രമമെന്നും ഡിവൈഎഫ്ഐ വനിതാനേതാവിന്‍റെ കത്തിലുണ്ട്. 

വിശദമായ വീഡിയോ റിപ്പോർട്ട് ഇവിടെ:

പികെ ശശിക്കെതിരെ വീണ്ടും വനിതാനേതാവിന്‍റെ പരാതി; പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നതായും ആരോപണം