ന്യൂഡല്‍ഹി: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. സശസ്ത്ര സീമാബൽ സേനാംഗങ്ങൾ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. എട്ട് സൈനികര്‍ക്ക് പരിക്കേറ്റു.

ശ്രീനഗറിനടുത്ത് സാക്കുറയിൽ വെച്ചായിരുന്നു ആക്രമണം. മുപ്പത് മിനിറ്റ് നേരം ഭീകരരും എസ് എസ് ബി അംഗങ്ങളും തമ്മിൽ പ്രദേശത്ത് വെടിവെപ്പ് നടന്നു. വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി ഭീകരർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഭീകരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനയുടെ സെപെഷ്യൽ ഓപ്പറേഷൻ ഫോഴ്സ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.