യുഡിഎഫിനും ബിജെപിക്കും എതിരായി നില്‍ക്കുന്ന എല്ലാവരുടേയും സഹകരണം തേടുമെന്ന് കോടിയേരി 

ചെങ്ങന്നൂര്‍: യുഡിഎഫിനും ബിജെപിക്കും എതിരായി നില്‍ക്കുന്ന എല്ലാവരുടേയും സഹകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളാ കോൺഗ്രസിന്‍റെ വോട്ട് വേണ്ടെന്ന് പറയില്ല. നിലപാട് വ്യക്തമാക്കേണ്ടത് കെ.എം. മാണിയാണെന്നും കോടിയേരി ബാലകൃഷ്ണൻ ചെങ്ങന്നൂരിൽ പറഞ്ഞു.

യുഡിഎഫിനും ബിജെപിക്കും എതിരായും എല്‍ഡിഎഫില്‍ ചേരാതെയും നില്‍ക്കുകയാണ് കെ എം മാണി. എന്ത് നിലപാട് വേണമെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും കേരളാ കോണ്‍ഗ്രസിന്‍റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും കോടിയേരി വ്യക്തമാക്കി.