5000 കിലോമീറ്ററാണ് മിസൈലിന്‍റെ ദൂര പരിധി. ഒരു ടണ്ണിലേറെ ഭാരമുള്ള ആണവപോർമുന വഹിക്കാന്‍ ശേഷിയുള്ളതാണ് അഗ്നി-5.

ഭുവനേശ്വര്‍: ആണവായുധം വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷാ തീരത്തെ അബ്ദുൾകലാം ദ്വീപിൽ നിന്ന് രാവിലെ 9.48നായിരുന്നു മിസൈൽ പരീക്ഷണം. ഇത് ആറാം തവണയാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ആണവ വാഹക ശേഷിയുള്ള മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്. 

5000 കിലോമീറ്ററാണ് മിസൈലിന്‍റെ ദൂര പരിധി. ഒരു ടണ്ണിലേറെ ഭാരമുള്ള ആണവപോർമുന വഹിക്കാന്‍ ശേഷിയുള്ളതാണ് അഗ്നി-5. പരീക്ഷണം പൂര്‍ണ്ണവിജയമായിരുന്നുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുള്ള മിസൈല്‍ 2012 ഏപ്രിലിലാണ് ആദ്യമായി പരീക്ഷിച്ചത്. ഏഷ്യയിലെ എല്ലാ രാജ്യങ്ങളും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളുടെ നല്ലൊരുഭാഗവും അഗ്നിയുടെ പ്രഹര പരിധിയില്‍ വരും.