സംസ്ഥാനത്തെ വിവിധയിനം നാട്ടുമാവുകളെ കുറിച്ച് പഠനം നടത്തുമെന്നും എത്രതരം വൈവിധ്യങ്ങള്‍ നിറഞ്ഞ മാവുകള്‍ ഉണ്ടോ അവ സംരക്ഷിക്കുമെന്നും അതിന് പഞ്ചായത്തുകളുടെയും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്: ചക്കയെ പോലെ മാങ്ങയും കേരളത്തിന്റെ പ്രധാനപ്പെട്ട ഫലമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജില്‍ മലബാര്‍ മാന്‍ഗോഫെസ്‌റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിവിധയിനം നാട്ടുമാവുകളെ കുറിച്ച് പഠനം നടത്തുമെന്നും എത്രതരം വൈവിധ്യങ്ങള്‍ നിറഞ്ഞ മാവുകള്‍ ഉണ്ടോ അവ സംരക്ഷിക്കുമെന്നും അതിന് പഞ്ചായത്തുകളുടെയും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

നാട്ടുമാവുകളാണ് നമ്മുടെ സമ്പത്ത്. അവ സംരക്ഷിക്കപെടേണ്ടവയാണ്. വിഷം കലരാത്ത മാങ്ങ നമുക്ക് ഇതില്‍നിന്നും കിട്ടും. ഇതിന് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരും. ആര്‍ക്കും വേണ്ടാതിരുന്ന ചക്കയ്ക്ക് ഇപ്പോള്‍ വന്‍ ഡിമാന്റാണ്. അത് ഔദ്യോദിക ഫലമായി പ്രഖ്യാപിച്ചതോടെ ഒന്നുകൂടി ചക്കയുടെ പ്രചാരം വര്‍ധിക്കാനിടയായെന്നും മന്ത്രി സുനികുമാര്‍ പറഞ്ഞു. കേരളത്തില്‍ ഇനി വരാന്‍ പോകുന്ന നാളുകളില്‍ കാര്‍ഷിക വിപ്ലവം തന്നെ സൃഷ്ഠിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.