21000 ഹെക്ടർ കൃഷി നശിച്ചു. 200 ഓളം ബണ്ടുകൾ തകർന്നു.
തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും കേരളത്തിന്‍റെ കാർഷിക മേഖല വലിയ നാശം നേരിട്ടെന്നാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തൽ. വിവിധ വകുപ്പുകള്‍ നടത്തിയ കണക്കെടുപ്പില്‍ 831 കോടിയുടെ നാശനഷ്ടം നേരിട്ടെന്ന് കണ്ടെത്തിയിരുന്നു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കാര്‍ഷിക മേഖലയ്ക്കാണ്. മഴയെ ആശ്രയിച്ചാണ് കേരളത്തിലെ കൃഷിയെന്നതിനാല്‍ മഴയില്‍ ഉണ്ടാകുന്ന നേരിയ വ്യതിയാനം പോലും കൃഷിയെ വലിയ രീതിയിലാണ് ബാധിക്കുന്നത്. ഇത്തവണ ഓണ വിപണി ലക്ഷ്യമിട്ട് ആരംഭിച്ച കൃഷിയില്‍ ഭൂരിഭാഗവും വെള്ളം കേറി നശിച്ചു. കാര്‍ഷിക മേഖലയ്ക്ക് മാത്രമായി 831 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം കാര്‍ഷിക മേഖല നേരിട്ടത്. 21000 ഹെക്ടർ കൃഷി നശിച്ചു. 200 ഓളം ബണ്ടുകൾ തകർന്നു. കാർഷിക മേഖലയുടെ നഷ്ടം മാത്രം 220 കോടി എന്നാണ് ഇപ്പോഴത്തെ അനുമാനം. മാത്രമല്ല ബണ്ടുകളും മറ്റും അടിയന്തരമായി പുനസ്ഥാപിക്കണം. 10 ലക്ഷം മുതൽ 25 ലക്ഷം രൂപയാണ് വലിപ്പമനുസരിച്ച് ഓരോ ബണ്ടിനും വേണ്ടിവരുക. കാർഷിക മേഖലയിലാകെ 400 കോടി രൂപയാണ് കേരളം ആവശ്യപ്പെടുന്നത്.
പ്രളയ ജലം താഴ്ന്നാലേ വീടുകളുടേയും മറ്റും നാശനഷ്ടം കൃത്യമായി കണക്കാക്കാനാവൂ. എങ്കിലും വെള്ളപ്പൊക്കം ലക്ഷത്തിന് അടുത്ത് വീടകളെ ബാധിച്ചെന്നാണ് കണക്ക്. 40 കിലോ മീറ്ററോളം കടൽ ഭിത്തി ഇല്ലാതായി. 250 കിലോമീറ്ററോളും റോഡുകൾ തകർന്നു. ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത് 431 കോടി. ആകെ 831 കോടി. ഇതിൽ പകുതിയെങ്കിലും ഉടൻ അനുവദിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം.
