ദില്ലി: അഗസ്റ്റാ വെസ്റ്റ്‍ലാൻഡ് വിഷയത്തിൽ നാളെ ലോക്സഭയിൽ ചർച്ച നടക്കും. ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയിൽ ഇറ്റാലിയൻ കോടതി വിധിയിൽ പരാമർശിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ വ്യക്തമാക്കിയിരുന്നു. ലോക്സഭയിൽ സോണിയാഗാന്ധിയോ രാഹുൽഗാന്ധിയോ ചർച്ചയിൽ ഇടപെട്ടു സംസാരിച്ചേക്കും. 

Add Asianetnews as a Preferred SourcegooglePreferred

ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽപേരെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. ലോക്സഭയിൽ ഇന്ന് രാജ്യത്തെ വരൾച്ചയെക്കുറിച്ച് ഹ്രസ്വ ചർച്ച തുടങ്ങും. ജാർഖണ്ടിൽ കന്നുകാലി വളർത്തലിൽ ഏർപ്പെട്ടവർക്കെതിരെ നടന്ന അക്രമം സിപിഎം രാജ്യസഭയിൽ ശ്രദ്ധക്ഷണിക്കലായി ഉന്നയിക്കും.