Asianet News MalayalamAsianet News Malayalam

അഗസ്റ്റ വെസ്റ്റ്‍ലാൻഡ് കേസ്: ക്രിസ്ത്യന്‍ മിഷേല്‍ അറസ്റ്റില്‍

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാട് കേസില്‍ ക്രിസ്റ്റ്യൻ മിഷേലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 15 മിനിറ്റ് നേരത്തേക്ക് കോടതി മുറിയിൽവച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

AgustaWestland scam ED arrests Christian Michel
Author
Delhi, First Published Dec 22, 2018, 4:01 PM IST

ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാട് കേസില്‍ ക്രിസ്റ്റ്യൻ മിഷേലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോടതി മുറിയിൽവച്ച് 15 മിനിറ്റ് നേരത്തേക്ക് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

പണമിടപാട് സംബന്ധിച്ചുള്ള സി ബി ഐ കണ്ടെത്തലും എൻഫോഴ്‌സ്‌മെന്‍റ് കണ്ടെത്തലും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇക്കാര്യം പരിശോധിക്കണം എന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സി ബി ഐക്ക് ഇല്ലാത്ത മറ്റു സാക്ഷി മൊഴികൾ തങ്ങളുടെ പക്കലുണ്ട് എന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.

അഗസ്റ്റ വെസ്‍റ്റ്‍ലാന്‍റില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വി വി ഐ പി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്ത്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റലാന്‍റുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്. 

Follow Us:
Download App:
  • android
  • ios