ചെന്നൈ: എട്ടാം തീയതി തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി അണ്ണാ ഡിഎംകെ യോഗം തുടങ്ങി. യോഗത്തില്‍ നിന്ന് 7 എംഎൽഎമാർ പങ്കെടുക്കുന്നില്ല. ശബരിമലയ്ക്ക് പോയതാണെന്നും യോഗത്തിൽ നിന്ന് പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ഏഴ് പേരും ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
നേരത്തെ ടിടിവി ദിനകരനെ അനുകൂലിച്ചതിന് 9 പേരെക്കൂടി ഭാരവാഹിത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സമാന്തരമായി പാർട്ടി ഘടന കെട്ടിപ്പടുക്കാൻ സംസ്ഥാനവ്യാപക പര്യടനത്തിന് ഒരുങ്ങുകയാണ് ടിടിവി ദിനകരൻ. വോട്ടർമാർക്ക് നന്ദി അറിയിക്കാൻ വൈകിട്ട് ആർ കെ നഗറില്‍ സമ്മേളനവും നടത്തുന്നുണ്ട്.
