ചെന്നൈ: നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഡിഎംകെ സാക്ഷ്യംവഹിക്കുന്നത്. ദിവസങ്ങള്‍ കഴിയുന്തോറും ഓരോ എംഎല്‍എമാരും പനീര്‍ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നത്. ശശികലയെ കുറ്റക്കാരിയായി സുപ്രീം കോടതി വിധികൂടി വന്നപ്പോള്‍ എത്ര ആളുകള്‍ ഇനിയും ശശികല പക്ഷത്തുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് പുലര്‍ച്ചെയും ശശികലക്യാമ്പില്‍ നിന്നും ഒരു എംഎല്‍എ മറുപക്ഷത്തേക്ക് ചാടിയിരുന്നു. മധുര എംഎല്‍എ ശരവണനാണ് മറുകണ്ടം ചാടിയത്. 

വേഷപ്രച്ഛന്നനായി മതില്‍ ചാടിയാണ് എംഎല്‍എ പനീര്‍ശഎല്‍വത്തിന്റെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ചത്. ഇക്കാര്യം ശരവണന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്‍ജിനിയറായ തന്‍ തന്നെയാണ് രക്ഷപെടുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കിയത്. താന്‍ ഒരു പൂച്ച മാത്രമാണെന്നും സിംഹങ്ങള്‍ ഇപ്പോഴും റിസോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരെല്ലാം ഈപക്ഷത്തേക്ക് എത്തുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. 

കനത്ത കാവലിലാണ് എംഎല്‍എമാര്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ എട്ട് എംഎല്‍എമാരാണ് പനീര്‍പക്ഷത്തുള്ളത്. നേരത്തെ എംഎല്‍എമാരെ ശശികല ബന്ധിയാക്കിയിരിക്കുകയാണെന്ന് ആരോപണവുമായി പനീര്‍ശഎല്‍വം രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള എംഎല്‍എമാര്‍ കൊഴിഞ്ഞുപോകാതിരിക്കാനാകും ശശികല പക്ഷം ശ്രമിക്കുന്നത്