ചെന്നൈ: തമിഴ് നാട്ടിലെ എ ഐ എ ഡി എം കെ ,എം.എൽ എ മാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നത് ചെന്നൈ നഗരത്തിന് പുറത്തുള്ള രണ്ട് റിസോർട്ടുകളിലായി. കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിനു പുറമേ മഹാബലി പുരത്തെ വില്ലേജ് റിസോർട്ടിലുമാണ് എം എൽ എ മാർ ഉള്ളത്. ഇതിനിടെ രാത്രി വൈകി ഗോൾഡൻ ബേ റിസോർട്ടനടുത്ത് വെച്ച് പ്രദേശവാസികളും പാർട്ടി പ്രവർത്തകരുമായി വാക്കേറ്റുമുണ്ടായി

കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ മാത്രം 50 തിലധികം എം.എൽ എ മാർ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവിടെ നിന്ന് എട്ടുകിലോ മീറ്റർ മാറി ബഹാബലിപുരത്തിനടുത്താണ് വില്ലേജ് റിസോർട്. ബാക്കി എം എൽ എ മാർ കഴിഞ്ഞ നാലു ദിവസമായി ഇവിടെയാണുള്ളത്. രണ്ടിടങ്ങളിലും ഒരേ പോലെ തന്നെ ശശികലയുടെ കാവൽപ്പടയുണ്ട്.

എം.എൽ എ മാരുടെ അജ്ഞാതവാസം നീട്ടേണ്ടി വന്നാൽ ഇവരെ ഇവിടെ നിന്ന് മാറ്റുന്നതും ആലോചിക്കുന്നുണ്ട്. പ്രത്യേകിച്ചും എം എൽ എ മാരുടെ താമസസ്ഥലം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞ സ്ഥിതിക്ക് .ഇതിനിടെ റിസോർട്ട് പരിസരങ്ങളിലുള്ള റോഡുകളിൽ ശശികല നിയോഗിച്ചവർ വാഹനങ്ങൾ തടയുന്നതിനെച്ചൊല്ലി കുറച്ചു പ്രദേശവാസികൾ രംഗത്തെത്തി. 

മാധ്യമങ്ങളെ തടയാനും വാഹനങ്ങൾ പരിശോധിക്കാനുമായി ശരിക്കല ചുമതലപ്പെടുത്തിയ സംഘനറായി വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൂവത്തൂർ പൊലീസ് മാധ്യമങ്ങളെ കണ്ട് മടങ്ങിപ്പോയി.