മധ്യപ്രദേശില്‍ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശിന്‍റെ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബറിയയെ സംസ്ഥാനത്തെ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. വാര്‍ത്താ സമ്മേളനത്തിനിടെയാണ് കയ്യേറ്റം.

കമൽനാഥിനെയെയോ ജ്യോതരാദിത്യ സിന്ധ്യയെയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന് ചോദ്യത്തിന് മറുപടി നല്‍കവേയായായിരുന്നു കയ്യേറ്റം. ഇതേ തുടര്‍ന്ന്, സംസ്ഥാനത്ത് ബി.ജെപി സര്‍ക്കാര്‍ ബാബറിയയ്ക്ക് സുരക്ഷാ നല്‍കാമെന്ന് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മധ്യപ്രദേശ് നേതാക്കളുടെ അടിയന്തിര യോഗം രാഹുൽ ഗാന്ധി വിളിച്ചു.