ഇതിനിടെയാണ് ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്നും തമിഴ്‌നാടിന്റെ എന്ത് പ്രതിസന്ധിയിലും കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പനീര്‍ ശെല്‍വത്തോട് പാര്‍ട്ടിയുടെ പിന്തുണ വ്യക്തമാക്കിയിരുന്നു. ഏതു സമയത്തും ഏതു വിഷയത്തിലുംസമീപിക്കാമെന്നും എല്ലാ പിന്തുണയുമായി തങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി അന്നുറപ്പ് നല്‍കിയിരുന്നു. 

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുതലെടുക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നതായി വ്യാപക പ്രചാരണമുണ്ട്. ഇതിനിടെയാണ് വെങ്കയ്യാ നായിഡുവിന്റെ പരാമര്‍ശം.