പളനിസ്വാമി വിഭാഗത്തിനെതിരെ ആരോപണങ്ങളുമായി പനീര്‍ശെല്‍വം പക്ഷം ഇന്നും രംഗത്തെത്തി. ലയനം സംബന്ധിച്ച് പളനിസ്വാമി പക്ഷത്തില്‍ പല അഭിപ്രായങ്ങളാണെന്ന് ഒപിഎസ് പക്ഷ നേതാവ് കെ പി മുനുസാമി ആരോപിച്ചു. 

ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നീ ആവശ്യങ്ങള്‍ ഒപിഎസ് പക്ഷം ആവര്‍ത്തിച്ചു. 

എന്നാല്‍ ചര്‍ച്ചക്ക് മുമ്പ തന്നെ നിബന്ധനകള്‍ മുന്നോട്ട് വക്കുന്നത് ശരിയല്ലെന്ന് പളനിസ്വാമി പക്ഷം പ്രതികരിച്ചു. എപ്പോള്‍ വേണമെങ്കിലും ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാണെന്നും പളനിസ്വാമി പക്ഷം വ്യക്തമാക്കി.