സൈനിക നീക്കത്തിന് സജ്ജരായിരിക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വ്യോമസേന മേധാവി ബി എസ് ധനോവയുടെ കത്ത്. നിർദേശം കിട്ടിയാലുടൻ സൈനിക നീക്കത്തിന് തയ്യാറായിരിക്കണം. അതിര്‍ത്തിയിലെ ഇന്ത്യ പാക് സംഘര്‍ഷങ്ങള്‍ക്കിടെയാണ് മാര്‍ച്ച് 30ന് 12,000 ത്തോളം ഓഫീസർമാർക്ക് ധനോവ കത്തയച്ചത്. ആധുനിക സാങ്കേതിക വിദ്യയിലടക്കം പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. കരസേന മേധാവിമാരായിരുന്ന ഫീൽഡ് മാർഷൽ കരിയപ്പ 1950ലും ജനറൽ കെ സുന്ദർജി 1986ലും കരസേനാ ഉദ്യോഗസ്ഥർക്ക് സമാനമായ കത്ത് എഴുതിയിട്ടുണ്ട്.