ദില്ലി: ഇന്ത്യൻ സൈന്യത്തിലെ പ്രത്യേക സേനയ്ക്ക് എയർ കണ്ടീഷൻ ചെയ്ത ജാക്കറ്റുകൾ വരുന്നു. ഏത് തരം തുണിയിലുളള ജാക്കറ്റുകളാണ് ആണെന്നോ എന്ത് ടെക്നോളജിയെന്നോ സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായിരുന്ന മനോഹർ പരീക്കര്‍ ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയതായി ഐഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രത്യേക സേന നടത്തുന്ന ഓപ്പറേഷനുകളിൽ സൈനികർ വ്യായാമം നടത്തുമ്പോൾ അവരുടെ ശരീരത്തിൽ ചൂട് കൂടുകയും അസ്വസ്ഥരാകുകയും ചെയ്യാറുണ്ട്. എന്നാൽ എയർ കണ്ടീഷൻ ജാക്കറ്റ് ഉണ്ടെങ്കിൽ സൈനികൻ സുഖകരമായിരിക്കുമെന്നും മന്ത്രി മനോഹർ പരീക്കർ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
യുഎസ് സൈന്യം എയർ കണ്ടീഷൻ ജാക്കറ്റുകൾ ഉപയോഗിച്ചുവരുന്നുണ്ട്. ചെറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ് യുഎസിൻ്റെ ജാക്കറ്റുകൾ.
