ദില്ലി: വ്യോമ സേന ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ ചാരവൃത്തിക്ക് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. രഹസ്യരേഖകൾ വാട്ആപ്പിലൂടെ പാകിസ്ഥാൻ ബന്ധമുള്ള യുവതിക്ക് ചോർത്തി നൽകിയതിന് ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥനെ പിടികൂടിയെന്നാണ് വിവരം. ഫേസ്ബുക്ക് വഴി ആദ്യം പരിചയപ്പെട്ട യുവതി ഉദ്യോഗസ്ഥനെ പെൺകെണിയിൽ വീഴ്ത്തിയാണ് വിവരങ്ങൾ ചോർത്തിയത്. കഴിഞ്ഞ കുറേ മാസങ്ങളായി വ്യോമസേനയുടെ ആഭ്യന്തര ഇന്‍റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരികയായിരുന്നു.