സ്വന്തം തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് വ്യോമസേന ഉപമേധാവിക്ക് പരിക്കേറ്റു. എയർ മാർഷൽ ഷിരിഷ് ബബാൻ ഡിയോക്കാണ് പരിക്കേറ്റത്. 

ദില്ലി: സ്വന്തം തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് വ്യോമസേന ഉപമേധാവിക്ക് പരിക്കേറ്റു. എയർ മാർഷൽ ഷിരിഷ് ബബാൻ ഡിയോക്കാണ് പരിക്കേറ്റത്. തോക്ക് തുടച്ചു വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. 

തുടയ്ക്ക് പരിക്കേറ്റ ഷിരിഷിനെ ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയർ മാർഷലിനെ​ അടിയന്തര ശസ്​ത്രക്രിയ്ക്ക്​ വിധേയനാക്കി. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈയിലാണ് ഷിരിഷ് എയര്‍മാര്‍ഷലായി സ്ഥാനമേറ്റത്​. മഹാരാഷ്​ട്ര നാഗ്​പുർ സ്വദേശിയായ അദ്ദേഹം 1979ലാണ്​ വ്യോമസേനയിൽ ചേർന്നത്​.