കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് മോനിഷ മോഹനെ(24) ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ മോനിഷയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ലാറ്റിലേയ്ക്ക് പോയ മോനിഷയെ സുഹൃത്തുക്കളാണ് കണ്ടത്. ആത്മഹത്യ തന്നെയാണെന്നാണ് നിഗമനം. ഇന്ന് രാത്രി പുറപ്പെടേണ്ട വിമാനത്തില്‍ ജോലിക്ക് കയറേണ്ടതായിരുന്നു.
