മുംബൈ: ശിവസേന എം പി രവീന്ദ്ര ഗെയ്ക്കവാദിന് വീണ്ടും എയര്‍ഇന്ത്യ ടിക്കറ്റ് നിഷേധിച്ചു. മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് ഇന്ന് രാവിലത്തേക്ക് ടിക്കറ്റെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച മലയാളിയായ എയര്‍ ഇന്ത്യ മാനേജര്‍ ആര്‍ സുകുമാറിനെ ചെരിപ്പ് കൊണ്ടടിച്ച സംഭവത്തെ തുടര്‍ന്ന് എം പിയെ എയര്‍ ഇന്ത്യ ഉള്‍പ്പടെ ആഭ്യന്തരസര്‍വ്വീസ് നടന്ന എയര്‍ലൈന്‍ കമ്പനികള്‍ വിലക്കിയിരിക്കുകയാണ്. ഇതിന് ശേഷം രണ്ടാം തവണയാണ് എംപിക്ക് ടിക്കറ്റ് നിഷേധിക്കുന്നത്‌.